ചാമ്പ്യന്‍സ് ലീഗിലെ ക്ഷീണം മാറ്റാന്‍ നാപൊളി
കാമ്പാനിയൻ ക്ലബ്ബുകൾ തമ്മില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഏഴരക്ക് ഏറ്റുമുട്ടും.സിറോ വീര്ഗൊരിട്ടോ സ്റ്റേഡിയത്തില്‍ ആണ് ബെനവെന്ട്ടോ നാപൊളിയെ വെല്ലുവിളിക്കുന്നത്.ഇന്നൊരു വിജയം നേടാനായല്‍ നാപൊളി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയുണ്ട്.ബെനവെന്ട്ടോയാകട്ടെ നാല് മല്‍സരങ്ങളില്‍ നിന്ന് രണ്ടു വിജയവും രണ്ടു തോല്‍വിയും നേരിട്ട് ആറ് പോയിന്റോടെ പതിനൊന്നാം സ്ഥാനത്താണ്.
കഴിഞ്ഞ സീരി എ മല്‍സരത്തില്‍ അറ്റ്ലാന്റയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച നാപൊളി കഴിഞ്ഞ ആഴ്ച്ച യുസിഎല്‍ മല്‍സരത്തില്‍ ഡച്ച് ടീമായ ആസ് അല്കമാറിനോട് എതിരിലാത്ത ഒരു ഗോളിന് സ്വന്തം ഹോമില്‍ പരാജയപ്പെട്ടു.ബെനവെന്ട്ടോയെ നേരിടാന്‍ ഇറങ്ങുന്നത്.ബെനവെന്ട്ടോ കഴിഞ്ഞ മല്‍സരത്തില്‍ റോമക്കെതിരെ രണ്ട് ഗോളിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയം നേരിട്ടാണ് വരുന്നത്.






































