പ്രീമിയര്‍ ലീഗില്‍ ഇന്ന് രാത്രി ക്ലാസിക് പോരാട്ടം
2020-21 പ്രീമിയർ ലീഗ് സീസണിലെ ഗെയിം വീക്ക് ആറിന്റെ പ്രധാന ആകര്‍ഷണമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡിലേക്ക് ചെൽസിയെ സ്വാഗതം ചെയ്യുന്നു.പാരീസിൽ നടന്ന അവിസ്മരണീയമായ ചാമ്പ്യൻസ് ലീഗ് വിജയത്തിന്റെ പിന്നിൽ നിന്ന് റെഡ് ഡെവിൾസ് മത്സരത്തിലേക്ക് കടക്കുമ്പോൾ ചെൽസിയെ സെവില്ല ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു.
ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്ത് മണിക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.പോയിന്റ് പട്ടികയില്‍ ചെല്‍സി ഒമ്പതാം സ്ഥാനത്തും യുണൈറ്റഡ് പതിനഞ്ചാം സ്ഥാനത്തുമാണ്.കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് റണ്ണറപ്പായ പാരീസ് സെന്റ് ജെർമെയ്നിനെ പാർക്ക് ഡെസ് പ്രിൻസസിൽ തോൽപ്പിച്ച യുണൈറ്റഡ് ഇന്നിറങ്ങുന്നത് വമ്പിച്ച ആത്മവിശ്വാസത്തോടെ ആയിരിക്കും.ലംപാര്‍ഡിന് തലവേദനയാകുന്നത് എത്ര ഗോള്‍ നേടിയാലും അതിനുതക്ക ഗോള്‍ വഴങ്ങുന്ന പ്രതിരോധത്തെ ആണ്.






































