തുടക്കത്തില്‍ തന്നെ കാലിടറി റയല്‍
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബി ഓപ്പണറായ ഷക്തർ ഡൊനെറ്റ്സ്ക് 3-2ന് റയൽ മാഡ്രിഡിനെ അമ്പരപ്പിച്ചു.മാഡ്രിഡിൽ നടന്ന മല്‍സരത്തില്‍ ഉക്രേനിയൻ ടീം ആദ്യ പകുതി തീരുമ്പോള്‍ തന്നെ മൂന്ന് ഗോളിന് ലീഡ് നേടി.മികച്ച ലിങ്ക്-അപ്പ് പ്ലേയുടെ ഫലമായി 29-ാം മിനിറ്റിൽ ഓപ്പണിംഗ് ഗോൾ വന്നു.മാത്യൂസ് റ്റേട്ടെ നേടിയ ഗോളിന്റെ ബലത്തില്‍ റയലിന് ആദ്യ പ്രഹരം ഏറ്റു.
രണ്ടാം ഗോള്‍ പിറന്നത് റാഫേല്‍ വരാനെയുടെ അശ്രദ്ധ മൂലം ആണ്.അതോടെ വരാനെയുടെ ഓണ്‍ ഗോളും 42 ആം മിനുട്ടിലെ മനോര്‍ സോളമന്റെ ഗോളും കൂടി പിറന്നതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ എതിരിലാത മൂന്ന് ഗോളുകള്‍ക്ക് റയല്‍ പിന്നിലായിരുന്നു.രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച റയലിന് രണ്ട് ഗോളുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുളൂ.ലൂക്ക മോഡ്രിച്ച്,വിനിഷ്യസ് ജൂനിയര്‍ എന്നിവര്‍ ഗോള്‍ നേടി.






































