European Football Foot Ball Top News

ബയേണ്‍ മ്യൂണിക്കിനെ മണിച്ചിത്രത്താഴിട്ട് പൂട്ടാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

October 21, 2020

ബയേണ്‍ മ്യൂണിക്കിനെ മണിച്ചിത്രത്താഴിട്ട് പൂട്ടാന്‍ അത്ലറ്റിക്കോ മാഡ്രിഡ്

ബുധനാഴ്ച വൈകുന്നേരം അറ്റ്ലെറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ ബയേൺ മ്യൂണിച്ച് അവരുടെ ചാമ്പ്യൻസ് ലീഗ് ട്രോഫിയുടെ പ്രതിരോധം ചെയ്യാനുള്ള യാത്ര  ആരംഭിക്കും.കഴിഞ്ഞ സീസണിലെ ക്വാർട്ടർ ഫൈനലിൽ ആർ‌ബി ലീപ്സിഗിനോട് പരാജയപ്പെട്ടതിന് ശേഷം ബുണ്ടസ്ലിഗ ടീമിനോട്  തുടർച്ചയായ രണ്ടാം തോൽവി ഒഴിവാക്കാനാണ് സന്ദർശകർ അലയൻസ് അരീനയിലേക്കുള്ള യാത്ര നടത്തുന്നത്.

അത്ലറ്റിക്കോ മാഡ്രിഡിന്‍റെ ഡിഫന്‍സ് പേര് കേട്ടതാണ്.അവര്‍ ഗോളൊന്നും സ്കോര്‍ ചെയില്ലെങ്കിലും എതിരാളികളെ അവരുടെ അറ്റാക്കിങ് തേഡിലേക്ക് കടത്തി വിടാന്‍ മടിയുള്ള ടീം ആണ് അത്ലറ്റിക്കോ.ബയേണ്‍ മ്യൂണിക്ക് ആകട്ടെ നേരെ തിരിച്ചും.അവരുടെ ഡിഫന്‍റേഴ്സ് അടക്കം നല്ല രീതിയില്‍ അറ്റാക്കിങ് നടത്താന്‍ കേല്‍പ്പുള്ളവര്‍ ആണ്.ഇന്നതെ മല്‍സരത്തില്‍ ഇരു ടീമുകളും എങ്ങനെ മല്‍സരത്തെ സമീപിക്കുന്നു എന്നത് ചേലുള്ള ഒരു കാഴ്ച്ച തന്നെ ആയിരിക്കും.ഇന്ത്യന്‍ സമയം നാളെ രാവിലെ പന്ത്രണ്ടരക്കാണ് മല്‍സരം.

Leave a comment