European Football Foot Ball Top News

വിപരീത ഫുട്ബോള്‍ ആശയശാസ്ത്രം ഏറ്റുമുട്ടുമ്പോള്‍

October 21, 2020

വിപരീത ഫുട്ബോള്‍ ആശയശാസ്ത്രം ഏറ്റുമുട്ടുമ്പോള്‍

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി ഏറ്റുമുട്ടലിന് അയാക്സ് ലിവർപൂളിനെ ജോഹാൻ ക്രൈഫ് അരീനയിലേക്ക് സ്വാഗതം ചെയുന്നതോടെ  യൂറോപ്യൻ ഫുട്ബോളിന്റെ രണ്ട് മികച്ച ബ്രാണ്ടുകള്‍ ബുധനാഴ്ച നേരിടുന്നു.ഇരു ടീമുകളുടെയും ഫുട്ബോള്‍ നേര്‍ വിപരീതമാണ്.കൌണ്ടര്‍ പ്രസ്സിങ് നടത്തുന്ന ലിവര്‍പ്പൂള്‍ എങ്ങനെ അയാക്സിന്‍റെ പോസഷന്‍ ഫൂട്ബാളിനെ നേരിടുന്നു എന്നത് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന കാഴ്ച്ച ആയിരിക്കും.

54 കൊല്ലത്തിന് ശേഷമാണ് ഇരുവരും ഏറ്റുമുട്ടുന്നത് എന്ന ഖ്യാതിയും ഈ മല്‍സരത്തിന് ഉണ്ട്.ലിവർപൂൾ ഗെയിമിലേക്ക് പോകുന്നത് എല്ലാ അർത്ഥത്തിലും വേദനാജനകമായ ഒരു മെർസീസൈഡ് ഡെർബി അനുഭവം മറന്ന് കൊണ്ടായിരിക്കും.മല്‍സരം സമനിലയില്‍ അവസാനിച്ചെന്നു മാത്രമല്ല അവരുടെ സ്റ്റാര്‍ ഡിഫന്‍റര്‍ വിര്‍ജില്‍ വാന്‍ ഡൈക്ക് പരിക്കേറ്റ് പുറത്തായത് വലിയ തിരിച്ചടിയാണ്.ഇന്ത്യന്‍ സമയം നാളെ രാവിലെ 12:30 ക്കാണ് മല്‍സരം.

 

Leave a comment