European Football Foot Ball Top News

ജയം നേടി ലാസിയോ

October 21, 2020

ജയം നേടി ലാസിയോ

ലാസിയോയുടെ സിറോ ഇമ്മൊബൈൽ തന്റെ മുൻ ക്ലബ്ബായ ബോറുസിയ ഡോർട്മുണ്ടിനെതിരെ ഗോള്‍ നേടിയ മല്‍സരത്തില്‍ ലാസിയോ  3-1 ന് ജയിച്ചു. ചാമ്പ്യൻസ് ലീഗ് മല്‍സരത്തിലേക്ക് ലാസിയോ  മടങ്ങിയത് 13 വർഷത്തെ അഭാവത്തിന് ശേഷമാണ്.2014-15 സീസണിൽ ഡോർട്മുണ്ടിനായി ബുണ്ടസ്ലിഗയിൽ കളിച്ച ഇമൊബൈൽ, ഡോർട്മുണ്ടിന്റെ പുതിയ ഫുൾബാക്ക് തോമസ് മെനുയറിന്റെ കൈയില്‍ നിന്നും പിടിച്ച് വാങ്ങിയതിന് ശേഷം ആദ്യ ഗോള്‍ നേടി.6 ആം മിനുട്ടില്‍ ആയിരുന്നു അദ്ദേഹം ആദ്യ ഗോള്‍ നേടിയത്.

പരിക്കിൽ നിന്ന് മടങ്ങിയെത്തിയ ലൂയിസ് ഫെലിപ്പ് 23 ആം മിനുട്ടിൽ തുടങ്ങി വച്ച ശ്രമത്തില്‍ ഡോര്‍ട്ട്മുണ്ട് താരമായ മാര്‍വിന്‍ ഹിറ്റ്സ് നേടിയ ഓണ്‍ ഗോളില്‍  ലാസിയോയുടെ ലീഡ് ഇരട്ടിയായി.71 ആം മിനുട്ടില്‍ ഏര്‍ലിങ് ഹാലണ്ട് ഡോര്‍ട്ട്മുണ്ടിന്‍റെ ഏക ഗോള്‍ നേടി അവര്‍ക്ക് ആശ്വാസം പകര്‍ന്നു.76 ആം മിനുട്ടില്‍ അക്പ്പ അപ്ക്രോ നേടിയ ഗോള്‍ കൂടി ആയതോടെ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ മികച്ച വിജയം സ്വന്തമാക്കി ലാസിയോ.

Leave a comment