ടോട്ടന്‍ഹാമിനെ ഞെട്ടിച്ചു വീണ്ടും സമനില
ടോട്ടൻഹാമിന്റെ ഡിഫന്‍സ് ഞായറാഴ്ച നടന്ന വെസ്റ്റ് ഹാമിനെതിരെ നടന്ന മല്‍സരത്തിലേ പോലെ പ്രതിരോധം തുടർന്നാൽ അവരുടെ ഫോര്‍വേഡുകളുടെ ജോലിഭാരം ഈ സീസണില്‍ ഇരട്ടിക്കും.ആദ്യ ഇരുപത് മിനുട്ടിനുള്ളില്‍ മൂന്ന് ഗോളുകള്‍ നേടി മല്‍സരം കൈവെള്ളയില്‍ ഉണ്ടായിരുന്ന ടോട്ടന്‍ഹാം അവസാന പതിനഞ്ചു മിനുട്ടില്‍ മൂന്ന് ഗോളുകള്‍ വഴങ്ങി ഒരു പോയിന്‍റോടെ തൃപ്തിപ്പെടേണ്ടി വന്നു.
മല്‍സരം തുടങ്ങി ആദ്യ മിനുറ്റില്‍ തന്നെ സണ്‍ ഹ്യൂങ് മീന്‍ ഗോള്‍ നേടി.അസിസ്റ്റ് നല്‍കിയത് സ്ട്രൈക്കര്‍ ഹാരി കെയിന്‍.എട്ടാം മിനുട്ടില്‍ ഗോള്‍ നേടിയത് ഹാരി കെയിന്‍ അവസരം നല്‍കിയത് സണ്‍ ഹ്യൂങ് മീന്‍.16 ആം മിനുട്ടില്‍ ഹാരി കെയിന്‍ വീണ്ടും ഗോള്‍ നേടി ലീഡ് നിലവര്‍ധിപ്പിച്ചു.ഫാബിയന്‍ വാല്‍ഭുവന(82),ഡാവിന്‍സന്‍ സാഞ്ചസ്(ഓണ്‍ ഗോള്‍,85) ,മാനുവല്‍ ലാന്‍സിനി(94) എന്നിവര്‍ നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ വെസ്റ്റ് ഹാം സമനില പിടിച്ചുവാങ്ങി.






































