European Football Foot Ball Top News

ആദ്യ തോല്‍വി നേരിട്ട് ബാഴ്സയും റയലും

October 18, 2020

ആദ്യ തോല്‍വി നേരിട്ട് ബാഴ്സയും റയലും

സ്പാനിഷ് ലീഗില്‍ ആദ്യ തോല്‍വി നേരിട്ട് ബാഴ്സയും റയലും.കാഡിസിനോട് റയല്‍ എതിരിലാത്ത ഒരു ഗോളിന് തോറ്റപ്പോള്‍ അതേ സ്കോര്‍ ലൈനില്‍ ബാഴ്സയും ഗെറ്റാഫെയോട് തോറ്റൂ.റയല്‍ മാഡ്രിഡ് കാഡിസ് മല്‍സരത്തില്‍ 16 ആം മിനുട്ടില്‍ ഗോള്‍ നേടി ആന്തണി ലോസാനോ കാഡിസിന് ലീഡ് നേടി കൊടുത്തു.പിന്നീട് റയല്‍ മാഡ്രിഡ് അക്രമിച്ച് കളിച്ചെങ്കിലും അവര്‍ക്ക് ഗോളൊന്നും നേടാന്‍ കഴിഞ്ഞില്ല.അവസാന മിനുട്ടുകളില്‍ സിദാന്‍ പല മാറ്റങ്ങള്‍ വരുത്തിയെങ്കിലും കാര്യമൊന്നും ഉണ്ടായില്ല.

 

ബാഴ്സ തങ്ങളുടെ ആദ്യ തോല്‍വി നേരിട്ടു.ഗെറ്റാഫെ ബാഴ്സയെ എതിരിലാത്ത ഒരു ഗോളിന് ആണ് പരാജയപ്പെടുത്തിയത്.മികച്ച രീതിയില്‍ ഡിഫെണ്ട് ചെയ്ത ഗെറ്റാഫെ ബാഴ്സയെ അവരുടെ ബോക്സിലേക്ക് അടുപ്പിച്ചില്ല.56 ആം മിനുട്ടില്‍ ലഭിച്ച പെനാല്‍ട്ടിയില്‍ ജൈമി മാട്ട ഗോള്‍ നേടിയതോടെ വിലപ്പെട്ട മൂന്ന് പോയിന്‍റുകള്‍ അവര്‍ സ്വന്തമാക്കി.

Leave a comment