സമനിലയില്‍ കലാശിച്ച് ചെല്‍സി സതാംട്ടന് പോരാട്ടം
കൈയില്‍ ഇരുന്ന കളി തുലച്ച് ചെല്‍സി.രണ്ട് ഗോളുകള്‍ക്ക് ലീഡ് നേടിയ അവര്‍ പിന്നീട് സമനിലയില്‍ തൃപ്തിപ്പെടേണ്ടി വന്നു.ഇരു ടീമുകളും മൂണ്‍ ഗോളുകള്‍ വീതം നേടി.ചെല്‍സിക്ക് വേണ്ടി വെര്‍ണര്‍,ഹവേര്‍ട്ട്സ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ സതാംട്ടന് വേണ്ടി ഡാനി ഇങ്സ്,ചേ ആഡംസ്,ജാനിക്ക് വെസ്റ്റര്‍ഗാര്‍ഡ് എന്നിവരും വല കുലുക്കിയപ്പോള്‍ മറ്റൊരു ആവേശകരമായ മല്‍സരം ആണ് പ്രീമിയര്‍ ലീഗില്‍ പിറന്നത്.
തങ്ങളുടെ സമ്മര്‍ സൈനിങ് ആയ ടിമോ വെര്‍ണര്‍ ചെല്‍സിക്ക് വ്നേടി മികച്ച പ്രകടനം നടത്തിയ മല്‍സരം ആയിരുന്നു ഇത്.ആദ്യ പകുതി സമയത്തിനുളില്‍ തന്നെ ഇരട്ട ഗോള്‍ നേടി അദ്ദേഹം ചെല്‍സിയെ മികച്ച പൊസിഷനില്‍ എത്തിച്ചിരുന്നു.ഹാവെര്‍ട്ട്സ് നേടിയ ഗോള്‍ അസിസ്റ്റ് നല്കിയതും ടിമോ വെര്‍ണര്‍ ആയിരുന്നു.






































