അവസാന പത്ത് മിനുട്ടില്‍ യുണൈറ്റഡ് താണ്ഡവം
ടോട്ടൻഹാമിനെതിരായ കനത്ത തോൽവി മൂലം ഉണ്ടായ ദുരിതങ്ങൾ പഴങ്കഥ ആക്കി കൊണ്ട് യുണൈറ്റഡ്.മാഞ്ചസ്റ്റർ യുണൈറ്റഡ് ന്യൂകാസിലിനെതിരെ നേടിയത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ്.യുണൈറ്റഡിന് വേണ്ടി ഹാരി മഗ്വയാര്,ബ്രൂണോ ഫെര്‍ണാണ്ടസ്,മാര്‍ക്കസ് റാഷ്ഫോര്‍ഡ്,ആരോന്‍ വാന്‍ ബിസാക്ക എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ന്യൂ കസ്ലിന് വേണ്ടി ഗോള്‍ നേടിയത് യുണൈറ്റഡ് താരമായ ലൂക് ഷാ ആയിരുന്നു.
മല്‍സരത്തിന്റെ 2 ആം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ന്യൂ കാസില്‍ ഭീഷണി മുഴക്കി എങ്കിലും മറുപടിയായി 23 ആം മിനുട്ടില്‍ ഹാരിയുടെ ഗോള്‍ യുണൈറ്റഡ് നേടി.രണ്ടാം പകുതി തീരാനിരിക്കെ ഗോളൊന്നും നേടാന്‍ യുണൈറ്റഡിന് ആയില്ല.മല്‍സരം സമനിലയില്‍ തീരുമെന്ന് തോന്നിച്ചെങ്കിലും അവസാന പത്തു മിനുട്ടുകളില്‍ മൂന്നു ഗോളുകള്‍ നേടി യുണൈറ്റഡ് മല്‍സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു.






































