European Football Foot Ball Top News

സ്റ്റര്‍ലിങ് നേടിയ ഗോളില്‍ സിറ്റിക്ക് വിജയം

October 18, 2020

സ്റ്റര്‍ലിങ് നേടിയ ഗോളില്‍ സിറ്റിക്ക് വിജയം

കഴിഞ്ഞ മൂന്ന് കളികളിൽ റഹീം സ്റ്റെർലിംഗിന്റെ നാലാമത്തെ ഗോളിന്‍റെ ബലത്തില്‍  മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ആഴ്സണലിനെതിരെ 1-0 ന് ജയിച്ചു.പെപ് ഗ്വാർഡിയോളയുടെ മുൻ അസിസ്റ്റന്റ് മൈക്കൽ അർട്ടെറ്റയുടെ നേതൃത്വത്തിലുള്ള ആഴ്സണൽ കഴിഞ്ഞ സീസണിലെ എഫ്എ കപ്പ് സെമി ഫൈനലിൽ സിറ്റിയെ തോൽപ്പിച്ചിരുന്നു.

ആദ്യ മിനുട്ടുകളില്‍ റിയാദ് മറസ് സ്ഥിരമായി ആഴ്സണല്‍ അറ്റാക്കിങ് തേര്‍ഡില്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു.മല്‍സരത്തിന്റെ 23 ആം മിനുട്ടില്‍ ആനു മല്‍സരത്തിന്റെ ഏക ഗോള്‍ പിറന്നത്.നിരന്തരം ആക്രമിച്ച് ഇരു ടീമുകളും കളിച്ചതിനാല്‍ രണ്ട് ഗോള്‍ കീപ്പര്‍മാര്‍ക്കും വല്‍രെ അധികം പാടുപ്പെടേണ്ടി വന്നു.തങ്ങളുടെ രണ്ടാം ജയത്തോടെ സിറ്റി പോയിന്‍റ് പട്ടികയില്‍ ഇപ്പോള്‍ ഒമ്പത്താം സ്ഥാനത്തും ആഴ്സണല്‍ അഞ്ചാം സ്ഥാനത്തുമാണ്.

Leave a comment