European Football Foot Ball Top News

മെര്‍സീസൈഡ് ഡെര്‍ബി സമനിലയില്‍

October 17, 2020

മെര്‍സീസൈഡ് ഡെര്‍ബി സമനിലയില്‍

പ്രീമിയർ ലീഗില്‍ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ ലിവർപൂളും എവർട്ടണും 2-2 സമനിലയിൽ പിരിഞ്ഞു.ലിവര്‍പൂളിന് വേണ്ടി സാധിയോ മാനെ മൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി ലീഡ് നേടി കൊടുത്തു.സലാ ലിവര്‍പൂളിന് വേണ്ടി രണ്ടാം ഗോള്‍ നേടി.എവര്‍ട്ടന് വേണ്ടി മൈക്കല്‍ കീന്‍,ഡൊമിനിക്ക് കല്‍വേര്‍ട്ട് ലെവിന്‍ എന്നിവര്‍ വല കുലുക്കി.

മല്‍സരത്തിന്റെ മൂന്നാം മിനുട്ടില്‍ റോബെര്‍ട്ട്സണ്‍ നല്‍കിയ അവസരം ഗോളാക്കി മാറ്റി മാനെ ലിവര്‍പൂളിന് ലീഡ് നേടി കൊടുത്തു.മറുപടിയായി എവര്‍ട്ടന്‍ താരം മൈക്കല്‍ കീന്‍ ജയിംസ് റോഡ്രിഗസ് നല്‍കിയ അസിസ്റ്റില്‍ ഗോള്‍ നേടി.വീണ്ടും സലായുടെ ഗോളില്‍ ലിവര്‍പ്പൂള്‍ ലീഡ് നേടിയെങ്കിലും കല്‍വേര്‍ട്ട് ലെവിന്‍ 81 ആം മിനുട്ടില്‍ നേടിയ  ഗോള്‍ മല്‍സരത്തില്‍ ലിവര്‍പൂളിന്‍റെ വിധിയെ മാറ്റി മറക്കുകയായിരുന്നു.

Leave a comment