ഡോര്‍ട്ട്മുണ്ട് ഇന്ന് ഹോഫന്‍ഹേയിമിനെതിരെ
2020-21 ബുണ്ടസ്ലിഗ സീസൺ പുനരാരംഭിക്കുമ്പോൾ ഹോഫെൻഹൈം ആതിഥേയനായ ബോറുസിയ ഡോര്‍ട്ട്മുണ്ടിനെ നേരിടും. രണ്ട് വിജയങ്ങളും ഒരു തോല്‍വിയുമായി ഇരു ടീമുകളും ആറ് പോയിന്‍റ് വീതം നേടിയിട്ടുണ്ട്.പോയിന്‍റ് പട്ടികയില്‍ ഹോഫന്‍ഹെയിം ആറാം സ്ഥാനത്തും ഡോര്‍ട്ട്മുണ്ട് അഞ്ചാം സ്ഥാനത്തുമാണ്.
ഇന്ത്യന്‍ സമയം ഏഴ് മണിക്ക് ഇരുവരും ഹോഫന്‍ഹെയിം ഹോം സ്റ്റേഡിയമായ റൈന്‍ നേക്കാര്‍ അരീനയില്‍ വച്ച് ഏറ്റുമുട്ടും.യൂറോപ്പിലെ ഏത് വലിയ ടീമിനും സാധികാത്തത് പുഷ്പം പോലെ ചെയ്തവര്‍ ആണ് ഹോഫന്‍ഹെയിം.ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അവര്‍ പിറ്റേ മല്‍സരത്തില്‍ ഫ്രാങ്ക്ഫൂട്ടിനോട് തോല്‍വി നേരിട്ടിരുന്നു.ലീഗ് മികച്ച രീതിയില്‍ തുടങ്ങിയ ഡോര്‍ട്ട്മുണ്ട് ഒഗ്സ്ബര്‍ഗിനെതിരെ എതിരിലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ടത് അവര്‍ക്ക് വന്‍ തിരിച്ചടിയായി.






































