European Football Foot Ball Top News

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആശാനും ശിഷ്യനും നേര്‍ക്കുനേര്‍

October 17, 2020

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആശാനും ശിഷ്യനും നേര്‍ക്കുനേര്‍

മാഞ്ചസ്റ്റർ സിറ്റിയെയും തന്‍റെ മുന്‍ ഗുരുവുമായ  പെപ് ഗ്വാർഡിയോളയെയും നേരിടാൻ മൈക്കൽ അർറ്റെറ്റ തന്റെ ആഴ്സണൽ ടീമിനെ ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകുമ്പോൾ രണ്ട് പഴയ സഹപ്രവർത്തകർ വീണ്ടും പരിചയം  പുതുക്കുന്നു.പോയിന്‍റ് പട്ടികയില്‍ ഇപ്പോള്‍ അസാധാരണ കാര്യങ്ങള്‍ ആണ് കാണുന്നത്.നാലാം സ്ഥാനത്ത് ആഴ്സണലും പതിനാലാം സ്ഥാനത്ത് ആണ്  സിറ്റിയുള്ളത്.

ഗ്വാർഡിയോളയുടെ കീഴില്‍  നിന്ന് അർ‌ടെറ്റ പുറത്തുവന്ന നിമിഷം മുതൽ ആഴ്സണൽ ആരാധകർക്കിടയിൽ ആവേശം ഉണ്ടായിരുന്നു.ഇന്നതെ വിജയം ഇരു ടീമുകള്‍ക്കും നല്‍കുന്ന മോറല്‍ ബൂസ്റ്റ് ചെറുത് ആയിരിക്കില്ല.അവരുടെ സ്ട്രൈക്കര്‍ ഇല്ലാത്തതും അത് പോലെ സൂപ്പര്‍ താരമായ കെവിന്‍ ഡി ബ്രൂയ്ന ഇല്ലാത്തതും സിറ്റിക്ക് വലിയ തിരിച്ചടി ആയിരിക്കും.ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്കാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

Leave a comment