European Football Foot Ball Top News

ചെല്‍സിക്കിന്ന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ മല്‍സരം

October 17, 2020

ചെല്‍സിക്കിന്ന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ മല്‍സരം

അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗ് ഫുട്ബോൾ മടങ്ങിയെത്തുമ്പോൾ ചെൽസി സതാംപ്ടണിനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുന്നു.സീസണിലെ നാല് മത്സരങ്ങൾക്ക് ശേഷം ഒരു പോയിന്റ് മാത്രമാണ് ഇരു ടീമുകളും തമ്മില്‍ ഉള്ള വിത്യാസം.വൈകീട്ട് ഇന്ത്യന്‍ സമയം ഏഴരക്കാണ് മല്‍സരം.

അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് ക്രിസ്റ്റൽ പാലസിനെതിരെ 4-0 ന് ജയിച്ചതിനെത്തുടർന്ന് ഫ്രാങ്ക് ലാം‌പാർഡിന്ഇന്നതെ മല്‍സരത്തിന് ഇറങ്ങുമ്പോള്‍ സമ്മര്‍ദത്തിന് കുറവ് ഉണ്ടാകും.പൂതിയ സൈനിങ്  എഡ്വാർഡ് മെൻ‌ഡിയെ  കൊണ്ടുവന്നത് ലാം‌പാർഡിനെ ഏറ്റവും സന്തോഷിപ്പിക്കുന്നുണ്ടാകും.എന്നാല്‍ സെനഗലുമായി അന്താരാഷ്ട്ര ഡ്യൂട്ടിയിൽ പരിക്കേറ്റതിന് ശേഷം അദ്ദേഹം ഈ മത്സരത്തിൽ പങ്കെടുക്കില്ല,ഇന്നതെ മല്‍സരത്തില്‍ കേപക്ക് ആയിരിക്കും അവസരം ലഭിക്കുക.പോയിന്‍റ് പട്ടികയില്‍ ചെല്‍സി ഇപ്പോള്‍ ഏഴാം സ്ഥാനത്തും സതാംട്ടന്‍ പതിനൊന്നാം സ്ഥാനത്തുമാണ്.

Leave a comment