European Football Foot Ball Top News

തിരിച്ച് വന്ന് അര്‍ജന്‍റീന

October 14, 2020

തിരിച്ച് വന്ന് അര്‍ജന്‍റീന

ലൊട്ടാരോ മാർട്ടിനെസ്, ജോക്വിൻ കൊറിയ എന്നിവർ നേടിയ ഓരോ ഗോളിന്‍റെ ബലത്തില്‍ അർജന്റീന 2-1 ന് ജയിച്ചു. ബൊളീവിയ സ്റ്റേഡിയമായ  ലാ പാസിൽ 2005 ല്‍ നേടിയത്തിന് ശേഷം ഇപ്പോള്‍ ആണ് അര്‍ജന്‍റീന ഈ ഗ്രൌണ്ടില്‍ ഒരു വിജയം നേടുന്നത്.ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നിന്ന് രണ്ടിൽ രണ്ട് വിജയങ്ങൾ നേടി തുടക്കം ഗംബീരമാക്കി ലയണല്‍ സ്കലോണിയുടെ അര്‍ജന്‍റീന ടീം.

മല്‍സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ബൊളീവിയ ആയിരുന്നു.24 ആം  മിനുട്ടില്‍  ഗോള്‍ നേടിയത് മാര്‍ട്ടിന്‍സ് മോറെനോ ആയിരുന്നു.മറ്റൊരു തോല്‍വി നേരിടുമെന്ന് തോന്നിച്ചെങ്കിലും ആദ്യ പൌതി തീരാന്‍ ഇരിക്കെ ആദ്യ ഗോള്‍ ലൌതാരോ മാര്‍ട്ടിനസ് നേടി പിന്നീട് രണ്ടാം ഗോള്‍ നേടാന്‍ ജോക്വിൻ കൊറിയയേ സഹായിക്കുകയും ചെയ്തു.

Leave a comment