ലംപാര്‍ഡുമായി പ്രശനം കാന്റെയുടെ ലക്ഷ്യം റയല്‍ മാഡ്രിഡ്
എൻഗോളോ കാന്റേയും ഫ്രാങ്ക് ലാംപാർഡും തമ്മിലുള്ള സംഘർഷം പുതിയ തലത്തില്‍ എത്തി എന്നും ഫ്രാൻസ് ഇന്റർനാഷണൽ ചെൽസിയെ വിട്ടുപോകുന്ന കാലം അതി വിദൂരമല്ല എന്നും യൂറോപ്പിയന്‍ മാധ്യമങ്ങള്‍.റയൽ മാഡ്രിഡിലേക്കുള്ള നീക്കത്തെക്കുറിച്ച് എൻഗോളോ കാന്റേ സ്വപ്നം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഒരു സുഹൃത്തിന്റെ വിവാഹദിവസം പരിശീലനം നഷ്ടപ്പെടുത്താൻ ലാമ്പാർഡ് കാന്റെയെ സമ്മതിച്ചില്ല.ഈ തീരുമാനം കാന്റെക്ക് തീരെ ബോധിച്ചില്ല എന്നും ഇതാണ് പ്രശ്നങ്ങള്‍ക്കുള്ള മൂല കാരണം എന്നും ലെ പാരിസിയൻ റിപ്പോർട്ട് ചെയ്യുന്നു.ഫ്രഞ്ച് പ്രസിദ്ധീകരണം കാന്റെയുടെ സ്വപ്നങ്ങൾ ബെർണബ്യൂവിലേക്കുള്ള നീക്കമാണെന്ന് അവകാശപ്പെടുന്നു – എന്നാൽ ലാ ലിഗാ ചാമ്പ്യൻമാർ മുൻ ലെസ്റ്റർ സിറ്റി താരത്തിനോട് ഇതുവരെ താൽപര്യം കാണിച്ചിട്ടില്ല എന്നതും മറ്റൊരു സത്യം ആണ്.






































