അഗ്യൂറോക്കായി മിലാന് രംഗത്ത്
സീരി എ ടീം ആയ ഇന്റര്‍ മിലാന് സിറ്റി താരമായ സെര്‍ജിയോ അഗ്യുറോയെ ഒരു വർഷം സൌജന്യ ട്രാൻസ്ഫറിൽ എടുക്കാൻ ആഗ്രഹിക്കുന്നു എന്ന് വാര്‍ത്ത നല്‍കിയത് കാൽസിയോമെർകാറ്റോ എന്ന സ്പോര്‍ട്ട്സ് റിപ്പോർട്ട് ചെയ്തു.മാഞ്ചസ്റ്റർ സിറ്റിയിലെ 32 കാരനായ സ്ട്രൈക്കറുടെ കരാർ അടുത്ത ജൂണിൽ അവസാനിക്കും, പകരക്കാരനായി വേറെ താരത്തിനെ ഒപ്പിടാൻ പ്രീമിയർ ലീഗ് ടീം ഇതിനകം തന്നെ ശ്രമിക്കുന്നു.
ഒരു സീസണിൽ ഏകദേശം 9 ദശലക്ഷം ഡോളർ ശമ്പളത്തോടുകൂടി അർജന്റീന ഇന്റർനാഷണലിന് രണ്ട് കൊല്ലത്തെ കരാര്‍ നല്കാന് ആണ് ഇന്റര്‍ മിലാന് ശ്രമിക്കുന്നത്.ഒരു കൊല്ലത്തെ അഡീഷണല്‍ ഓഫറും കരാറില്‍ ഉണ്ട്.ലുകാക്കൂ,ലൌത്താറോ മാര്‍ട്ടിനസ് എന്നിവര്‍ ഉള്ളപ്പോള്‍ പുതിയ ഒരു എക്സ്പീരിയന്‍സ് ഉള്ള താരത്തിനെ ഇന്റര്‍ എങ്ങനെ വിനിയോഗിക്കും എന്നത് അറിയാന്‍ ആരാധകര്‍ക്ക് ആകാംഷ ഉണ്ടായിരിക്കും.






































