European Football Foot Ball Top News

മുറിവേറ്റ ലിവപൂളിനെ എവര്‍ട്ടന്‍ ഭയക്കണം എന്ന് ഡാനി മർഫി

October 12, 2020

മുറിവേറ്റ ലിവപൂളിനെ എവര്‍ട്ടന്‍ ഭയക്കണം എന്ന് ഡാനി മർഫി

മുൻ മിഡ്ഫീൽഡർ ഡാനി മർഫിയുടെ അഭിപ്രായത്തിൽ ലിവർപൂൾ അടുത്ത വാരാന്ത്യത്തിൽ എവർട്ടണിനെതിരായ മെർസീസൈഡ് ഡെർബിയിൽ  വളരെ അധികം  അപകടകാരികള്‍ ആയിരിക്കും.കഴിഞ്ഞ മല്‍സരത്തില്‍ ആസ്റ്റൺ വില്ലയോട് തോറ്റതിന് ശേഷം അവര്‍ എവര്‍ട്ടന് എതിരെ തികച്ചും ദൃഢ നിശ്ചയത്തില്‍ ആയിരിക്കും വരുക എന്ന് പറയുന്നത് മുന്‍ ലിവര്‍പ്പൂള്‍ മിഡ് ഫീല്‍ഡര്‍ ആണ്.

“യൂർഗൻ ക്ലോപ്പിന്റെ ടീമിന്‍റെ  ഗുണനിലവാരം നമുക്കെല്ലാവർക്കും അറിയാം. കഴിഞ്ഞ രണ്ട് സീസണുകളിലും അവർ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് യൂറോപ്യൻ കിരീടവും പിന്നീട് പ്രീമിയര്‍ ലീഗും നേടി.ഞാൻ എവര്‍ട്ടന്‍  ഡ്രസ്സിംഗ് റൂമിലായിരുന്നുവെങ്കിൽ, മുറിവേറ്റ മൃഗത്തെ സൂക്ഷിക്കാന്‍ പറയും.പ്രേത്യേകിച്ച് സാഡിയോ മാനെ, ജോർദാൻ ഹെൻഡേഴ്സൺ, തിയാഗോ അൽകന്റാര എന്നിവർ മടങ്ങിവരുന്നതിനാല്‍ അവരെ സൂക്ഷിക്കണം.”മര്‍ഫി ഡെയിലി മെയിലിനോട് പറഞ്ഞു.

Leave a comment