European Football Foot Ball Top News

ബെന്‍സേമ ഉണ്ടായിരുന്നെങ്കില്‍ തന്‍റെ നാഷണല്‍ കരിയര്‍ മെച്ചപ്പെട്ടെന്നേ എന്ന് ജീറൂഡ്

October 12, 2020

ബെന്‍സേമ ഉണ്ടായിരുന്നെങ്കില്‍ തന്‍റെ നാഷണല്‍ കരിയര്‍ മെച്ചപ്പെട്ടെന്നേ എന്ന് ജീറൂഡ്

താനും കരീം ബെൻസെമയും തമ്മിലുള്ള ശത്രുതയെക്കുറിച്ച് ഫ്രാൻസ് സ്‌ട്രൈക്കർ ഒലിവർ ജീറൂഡിനോട്  മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍  ചിരിച്ചു കൊണ്ട് ആണ് അദ്ദേഹം ഉത്തരം നല്‍കിയത്  റയൽ മാഡ്രിഡ് താരം ഫ്രാന്‍സ് ടീമില്‍  തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ ദേശീയ ടീമിനൊപ്പം കൂടുതൽ നേട്ടങ്ങൾ തനിക്ക്  കൈവരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

അർമേനിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ 2015 ഒക്ടോബറിൽ രണ്ടുതവണ സ്‌കോർ ചെയ്തതിന് ശേഷം ബെൻസെമ ലെസ് ബ്ലൂസിനായി ഫീച്ചർ ചെയ്തിട്ടില്ല.“ഫ്രാൻസ് ടീമിൽ കരീമിന്റെ അഭാവത്തിൽ എന്നെ എപ്പോഴും കുറ്റപ്പെടുത്തുന്നു.അദ്ദേഹം ഇവിടെ ഉണ്ടെങ്കില്‍ തീര്‍ച്ചയായ്യും എന്റെ കരിയര്‍ മെച്ചപ്പെടും.അദ്ദേഹം ടിഎഫ് 1 നോട് പറഞ്ഞു.അതേസമയം, ഫോർമുല 1 കാറിന് പകരം  ഒരു കാർട്ട്  തിരഞ്ഞെടുക്കുന്നത്  പോലെയാണ്  ലെസ് ബ്ല്യൂസിനായി ജീറൂഡിനെ തെരഞ്ഞെടുക്കുന്നത് എന്ന്  ബെൻസെമ ഒരിക്കൽ ഉപമിച്ചിരുന്നു.

Leave a comment