സമനിലയില് പിരിഞ്ഞ് ചാമ്പ്യന്മാര്
യുവേഫ നേഷൻസ് ലീഗിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഫ്രാൻസ് പോര്ച്ചുഗല് മല്സരം 0-0ന് സമനിലയിൽ പിരിഞ്ഞു. ലോക യൂറോപ്യൻ ചാമ്പ്യൻമാര് തമ്മിലുള്ള ഏറ്റുമുട്ടൽ ആരാധകര് പ്രതീക്ഷിച്ചത് അനുസരിച്ച് ആയിരുന്നില്ല.ആദ്യ പകുതിയില് ഇരു ടീമുകളും ലക്ഷ്യമൊന്നും ഇല്ലാതെ കളിച്ച പോലെയാണ് തോന്നിയത്.ചില മിന്നല് നീക്കങ്ങള് നടത്തി പോര്ച്ചുഗല് ആദ്യ പകുതിയില് ഗോള് നേടാന് നോക്കിയെങ്കിലും കാര്യമൊന്നും ഉണ്ടായില്ല.
അധികസമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോള് നേടുന്നതിന് അടുത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ ഡിഫ്ലക്ക്റ്റഡ് ഷോട്ട് ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് സംരക്ഷിച്ചു. ആദ്യ പകുതിയിൽഗോള് നേടാന് റൊണാൾഡോ അടുത്തെത്തി എങ്കിലും ഫ്രാൻസ് പ്രതിരോധ താരം ലൂക്കാസ് ഹെർണാണ്ടസ് മികച്ച സ്ലൈഡിംഗ് ബ്ലോക്ക് ചെയ്തു ഫ്രാന്സിനെ രക്ഷിച്ചു.






































