തുടക്കം മോശമാക്കിയില്ല അര്‍ജന്റീന
ലയണൽ മെസ്സിയുടെ പെനാൽറ്റിയുടെ ബലത്തില്‍ ഇക്വഡോറിനെതിരെ 1-0ന് ജയിച്ചപ്പോൾ അർജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതാ കാമ്പെയിന് മികച്ച തുടക്കമായി.എക്സ്പീരിയന്‍സ് ഉള്ള താരങ്ങള്‍ ആയ ഡി മരിയ സെര്‍ജിയോ അഗ്യുറോ എന്നിവരെ സ്ക്വാഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
13 ആം മിനുട്ടില്‍ ആണ് ലൂക്കാസ് ഒകംപോസിനെ ബോക്സിന്റെ ഉള്ളില്‍ ഫൌല്‍ ചെയ്തതിന് പെനാല്‍ട്ടി ലഭിച്ചത്.പെനാല്‍ട്ടി എടുത്ത മെസ്സി പോസ്റ്റിന്റെ വലത് വശത്തേക്ക് പന്തിനെ നിക്ഷേപിച്ചു.സ്കലോനിയുടെ ടീമിന് അത്ര വലിയ വെല്ലുവിളി ഉയര്‍ത്താന്‍ എക്വഡോറിന് ആയില്ല എന്നതാണ് ശരി.“ഒരു വിജയത്തോടെ ആരംഭിക്കേണ്ടത് പ്രധാനമായിരുന്നു, കാരണം യോഗ്യത എത്രത്തോളം ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാം, എല്ലാ മത്സരങ്ങളും ഇതുപോലെയായിരിക്കും,”മല്‍സരത്തിന് ശേഷം മെസ്സി പറഞ്ഞു.ഇതോടെ വിലപ്പെട്ട മൂന്ന് പോയിന്റുകള്‍ നേടി അര്‍ജന്റീന മികച്ച ലോകകപ്പ് യോഗ്യതാ കാമ്പെയിന് മികച്ച തുടക്കം കുറിച്ചു കഴിഞ്ഞു.






































