European Football Foot Ball Top News

ജര്‍മനിയെ സമനിലയില്‍ തളച്ച് തുര്‍ക്കി

October 8, 2020

ജര്‍മനിയെ സമനിലയില്‍ തളച്ച് തുര്‍ക്കി

കൊളോണിലെ ആറ് ഗോൾ ഫ്രണ്ട്‌ലി ത്രില്ലറിൽ ജർമ്മനിക്കെതിരെ ഇഞ്ചുറി ടൈം ഗോള്‍ നേടി  സമനില പിടിച്ച് വാങ്ങി തുര്‍ക്കി.ഓസാൻ തുഫാൻ, എഫെകാൻ കറാക്ക, കെനാൻ കറാം എന്നിവര്‍ നേടിയ ഗോളിലൂടെ മൂന്ന് വട്ടം പിന്നില്‍ നിന്ന ശേഷമാണ് തുര്‍ക്കി സമനില നേടിയത്.

 

ആദ്യ പകുതി തീരാനിരിക്കെ ക്യാപ്റ്റന്‍ ജൂലിയന്‍ ഡ്രാക്സ്ളര്‍ നേടിയ ഗോള്‍ ജര്‍മനിയെ ലീഡിലേക്ക് നയിച്ചു.ചെൽസിയുടെ കൈ ഹാവെർട്‌സ് ആണ് അസിസ്റ്റ് നല്‍കിയത്.49 ആം മിനുട്ടില്‍ തിരിച്ചടിച്ച തുര്‍ക്കി അവരുടെ നയം വ്യക്തമാക്കി.ജര്‍മനിക്ക് വേണ്ടി ഫ്ലോറിയാന്‍ ന്യൂഹാസ്,ജിയാന്‍ ലൂക്ക വാല്‍ഷ്മീഡ്ത് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഇരട്ട അസിസ്റ്റുമായി കൈ ഹാവെർട്‌സും തിളങ്ങി.ജർമ്മനി കോച്ച് ജോവാക്കിം ലോ അവരുടെ വരാനിരിക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങളിൽ തയ്യാറെടുക്കുന്നതിന് വേണ്ടി മാനുവല്‍ ന്യൂയര്‍ സെര്‍ജി ഗ്നാബ്രി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു.

Leave a comment