ആദ്യ 45 മിനിറ്റ് ഇല്‍ മികച്ച ടീമായിരുന്നു സ്പെയ്ന്‍.പോസഷനില്‍ ആധിപത്യം പുലര്‍ത്തുകയും മികച്ച നീക്കങ്ങള്‍ നടത്തുകയും ചെയ്ത അവര്‍ പോര്ച്ചുഗീസ് പ്രതിരോധത്തെ ശരിക്കും പരീക്ഷിച്ചു.രണ്ടാം പകുതിയിൽ പോർച്ചുഗൽ ടീമില്‍ ബെർണാഡോ സിൽവ എത്തിയതോടെ സ്പെയിനിന് മികച്ച മറുപടി പോര്‍ച്ചുഗല്‍ നല്‍കാന്‍ തുടങ്ങി.മികച്ച രീതിയില്‍ പ്രസ്സിങ് ചെയ്തു കളിച്ച പോര്‍ച്ചുഗല്‍ പലപ്പോഴും നടത്തിയ നീക്കങ്ങള്‍ സ്പെയ്ന്‍ ബാറില്‍ തട്ടി തെറിച്ചു.