European Football Foot Ball Top News

വെല്ലുവിളികള്‍ നേരിടാന്‍ ലിവര്‍പ്പൂള്‍ തയ്യാറാകണം എന്നു വാന്‍ ഡൈക്ക്

October 7, 2020

വെല്ലുവിളികള്‍ നേരിടാന്‍ ലിവര്‍പ്പൂള്‍ തയ്യാറാകണം എന്നു വാന്‍ ഡൈക്ക്

ലിവർപൂളിനെ കാത്തിരിക്കുന്നത്  “വെല്ലുവിളി നിറഞ്ഞ സമയങ്ങൾ” ആണെന്ന് ഡിഫന്‍റര്‍ വിര്‍ജില്‍ വാന്‍ ഡൈക്ക്.കഴിഞ്ഞ മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയോട് തോറ്റതിന് ലിവര്‍പൂളിന് കേള്‍ക്കാത്ത പഴിയില്ല.കഴിഞ്ഞ സീസണ് ശേഷം ഈ വര്‍ഷവും ലീഗ് ലിവര്‍പ്പൂള്‍ നേടും എന്നായിരുന്നു ആരാധകരുടെ കണക്ക് കൂട്ടല്‍.എതിരാളികള്‍ ആയ സിറ്റി,ചെല്‍സി,യുണൈറ്റഡ് എന്നിവര്‍ ആദ്യ മല്‍സരങ്ങളിലെ വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ ലിവര്‍പ്പൂള്‍ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ വിജയം നേടി.

“മുകളിൽ നിൽക്കാൻ ശ്രമിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നു.”നിങ്ങൾ മുകളിൽ എത്തുമ്പോൾ നിങ്ങൾ വീഴുന്നത് കാണാൻ എല്ലാവരും ആഗ്രഹിക്കുന്നു.എന്നെ സംബന്ധിച്ചിടത്തോളം, വിരമിക്കുന്നതുവരെ എനിക്ക് കഴിയുന്നതെല്ലാം  നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, അതിനുശേഷം പശ്ചാത്താപമില്ല.ലിവര്‍പ്പൂള്‍ ഇനി നേരിടാന്‍ ഇരിക്കുന്നത് വെല്ലുവിളികള്‍ നിറഞ്ഞ സീസണ്‍ ആണ്.”അദ്ദേഹം ബി‌ബി‌സി നടത്തിയ പോഡ്കാസ്റ്റില്‍ പറഞ്ഞു.

Leave a comment