European Football Foot Ball Top News

ബെന്‍സെമയോട് ഫ്രാന്‍സ് കാണിക്കുന്നത് ലജ്ജാവഹം ആണ് എന്ന് ജീറൂഡ്

October 7, 2020

ബെന്‍സെമയോട് ഫ്രാന്‍സ് കാണിക്കുന്നത് ലജ്ജാവഹം ആണ് എന്ന് ജീറൂഡ്

കരീം ബെൻസെമയെ ഫ്രാൻസ് ടീമിൽ നിന്ന് തഴയുന്നത് ലജ്ജാവഹം ആണ് എന്ന് ഫ്രാന്‍സ് താരമായ ഒലിവര്‍ ജീറൂഡ്.തന്‍റെ സഹ സ്ട്രൈക്കറോട് ബഹുമാനമല്ലാതെ മറ്റൊന്നുമില്ലെന്ന് അദ്ദേഹം  വാദിക്കുന്നു.മാത്യു വാൽബ്യൂനയെ ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ഗൂഡാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് റയൽ മാഡ്രിഡ് ഫോർവേഡ് ബെൻസെമ 2015 മുതൽ ഫ്രഞ്ച് നാഷണല്‍ ടീമിന് വേണ്ടി ഫുട്ബോള്‍ കളിച്ചിട്ടില്ല.

ഇത് ലജ്ജാവഹം ആണ്.കാരണം കരീം തന്റെ കഴിവ് സ്ഥിരതയോടെ കാഴ്ചവക്കുന്നു.ഞാനൊരിക്കലും അവനുമായി ഒരു തർക്കം ഉണ്ടായിരുന്നില്ല, ചരിത്രം ഞങ്ങളെ എതിർക്കണമെന്ന് ആഗ്രഹിച്ചു. എനിക്ക് എല്ലായ്പ്പോഴും അദ്ദേഹവുമായി നല്ല ധാരണയുണ്ട്, പരസ്പര ബഹുമാനവും.നടന്നത് വളരെ നാണകേടാണ് എന്നും പക്ഷേ അതും പറഞ്ഞിരുന്നാല്‍ ശരിയാകില്ല നമ്മള്‍ ഇനിയും മുന്നേറേണ്ടതുണ്ട്.ഞങ്ങളുടെ യുവ തലമുറയില്‍ ഇംഗ്ലിഷുകാര്‍ക്ക് ഉള്ള അസൂയ ചെറുതോന്നും അല്ല.”ജീറൂഡ് ആര്‍‌എം‌സി സ്പോര്‍ട്ടിനോട് പറഞ്ഞു.

Leave a comment