റഫീഞ്ഞ ഇനി പിഎസ്ജിയില്‍
പാരിസ് സെൻറ് ജര്‍മന്‍ ബാഴ്സലോണയിൽ നിന്ന് റഫീഞ്ഞയെ സൈന്‍ ചെയ്യല്‍ പൂർത്തിയാക്കി, മുൻ ബ്ലൂഗ്രാന താരം ഫ്രഞ്ച് ചാമ്പ്യന്മാരുമായി മൂന്ന് സീസണുകളിൽ സൈൻ അപ്പ് ചെയ്തു.കഴിഞ്ഞ രണ്ട് ദിവസത്തിനിടയിൽ എവർട്ടണിൽ നിന്നുള്ള മൊയ്സ് കീൻ, പോർട്ടോയിൽ നിന്നുള്ള ഡാനിലോ പെരേര, ഡിജോനിൽ നിന്നുള്ള യുവതാരം സെക്കോ യാൻസാനെ എന്നിവരെ വിജയകരമായി സൈന്‍ ചെയ്ത ശേഷം,കായിക ഡയറക്ടർ ലിയോനാർഡോ ബ്രസീൽ ഇന്റർനാഷണല്‍ താരത്തിനെ ഒരു കരാറിലൂടെ സ്വന്തം ആക്കി.
വിൻഡോയുടെ അവസാന മണിക്കൂറുകളിൽ ചർച്ചകളുടെ വേഗത വർദ്ധിച്ചു, രണ്ട് ക്ലബുകൾ തമ്മിലുള്ള ചർച്ചകൾ വളരെ പെട്ടെന്ന് കഴിഞ്ഞു.റഫീഞ്ഞയും ബാഴ്സയും തമ്മില്‍ ഉള്ള കരാര്‍ ഒരു വര്‍ഷം മാത്രമേ നില നില്‍ക്കുന്നുള്ളൂ.






































