മെസ്സി പറഞ്ഞതൊന്നും തനിക്ക് മനസിലായില്ല എന്ന് ഡെസ്റ്റ്
ഞായറാഴ്ച ബാഴ്‌സലോണയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ലയണൽ മെസ്സിയുടെ ഒരു നിർദ്ദേശവും തനിക്ക് മനസ്സിലായില്ലെന്ന് സെർജിനോ ഡെസ്റ്റ് സമ്മതിച്ചു, എന്നാൽ യുഎസ് പുരുഷ ദേശീയ ടീം താരം തന്റെ പുതിയ ടീമംഗവുമായി മികച്ച തുടക്കം കുറിക്കുമെന്ന് വിശ്വസിക്കുന്നു.ജോര്‍ഡി ആല്‍ബ പരിക്ക് മൂലം പുറത്തായതിനാല്‍ മുൻ അയാക്സ് ഫുൾബാക്ക് സെവിയയുമായുള്ള 1-1 സമനിലയിൽ പിരിഞ്ഞ മല്‍സരത്തില്‍ പങ്കെടുത്തിരുന്നു.
ഇരുവർക്കും ഇപ്പോഴും ചില ആശയവിനിമയ പ്രശ്‌നങ്ങളുണ്ടെങ്കിലും കളിയ്‌ക്ക് ശേഷം, മെസ്സിക്കൊപ്പം കളിക്കുന്നത് സവിശേഷമാണെന്ന് ഡെസ്റ്റ് സമ്മതിച്ചു.”മെസ്സി ഇംഗ്ലീഷ് സംസാരിക്കില്ല,എന്നോട് എന്താണ് പറഞ്ഞതെന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങൾ രണ്ടുപേരും പരസ്പ്പരം കണ്ടപ്പോള്‍ ചിരിച്ചു.അതിനാൽ എല്ലാം ശരിയാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.”മല്‍സരശേഷം ഡെസ്റ്റ് ഡച്ച് ഔട്ട്ലറ്റ് ആയ നോസിനോട് പറഞ്ഞു.