താരങ്ങള്‍ക്ക് പരിക്കേല്‍ക്കാത്തത് നല്ലൊരു വാര്‍ത്തയാണ് എന്ന് ക്ലോപ്പ്
ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയ്ക്കെതിരെ 7-2 ന് തോറ്റതിനെ തുടർന്ന് ലിവർപൂൾ മാനേജർ യൂർഗൻ ക്ലോപ്പ് മാധ്യമങ്ങളെ ആശ്ചര്യപ്പെടുത്തി കൊണ്ട് അര്‍ക്കും പരിക്ക് എല്ക്കാത്തത് തന്നെ നല്ലൊരു വര്‍ത്തയാണ് എന്ന് പറഞ്ഞു.സ്റ്റാര്‍ ഗോള്‍ കീപ്പര്‍ അലിസന് ബേക്കര്‍ ഇല്ലാത്തത് ടീമിന് വലിയ ഒരു കുറവ് തന്നെ ആണ്.
“കളിക്ക് ശേഷം ആർക്കും പരിക്കേറ്റില്ല എന്നതാണ് ഒരേയൊരു നല്ല വാർത്ത.കുറെ താരങ്ങള്‍ ഇന്നതെ മല്‍സരത്തിന് ഉണ്ടായില്ല,എന്നാല്‍ അതൊന്നും ഈ തോല്‍വിക്ക് ഒരു കാരണമായി ഞാന്‍ കാണുന്നില്ല.ഞാന്‍ ഏത് ടീമിനെ അണിനിരത്തിയാലും ഇന്നതെ മല്‍സരത്തില്‍ 7-2 നു തോല്‍ക്കുമെന്ന് കരുതിയിരുന്നില്ല.ആസ്റ്റണ്‍ വില്ല മികച്ച ഫുട്ബോള്‍ കാഴ്ച്ചവച്ചു.ഞങ്ങള്‍ ഗോളുകള്‍ നേടാന്‍ നോക്കി എന്നാല്‍ അവര്‍ നിലത്ത് ഒന്നുമായിരുന്നില്ല.”ക്ലോപ്പ് മത്സരശേഷം പറഞ്ഞു.






































