European Football Foot Ball Top News

താരങ്ങള്‍ ക്ഷീണിതര്‍ ആയെന്ന് കോമാന്‍

October 5, 2020

താരങ്ങള്‍ ക്ഷീണിതര്‍ ആയെന്ന് കോമാന്‍

ഞായറാഴ്ച ക്യാമ്പ്  നോവിൽ സെവിയയുമായുള്ള ടീമിന്റെ 1-1 സമനിലയെക്കുറിച്ച് ബാഴ്‌സലോണ ബോസ് റൊണാൾഡ് കോമാൻ മനസ്സ് തുറന്നു.തന്റെ ടീം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നും 90 മിനിറ്റിന്റെ അവസാന നിമിഷത്തില്‍ താരങ്ങള്‍ക്ക് ഒരുപാട് ക്ഷീണം അനുഭവപ്പെട്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

“അവർ ഞങ്ങളെ നന്നായി പ്രെസ്സ് ചെയ്തു കളിച്ചു.പക്ഷേ ഞങ്ങൾ അത് രണ്ടുതവണ തകർത്തു, പന്ത് ഉപയോഗിച്ചുള്ള ഞങ്ങളുടെ കളിയിൽ അവർ നന്നായി പ്രതിരോധിച്ചുഅവസാനം ഞങ്ങൾ ക്ഷീണിതരായിരുന്നു എന്നതാണ് പ്രശ്നം.ക്ഷീണം മൂലം ഉണ്ടായ കൃത്യത കുറവ് മൂലം ആണ് അവസാന നിമിഷങ്ങളിലെ പ്രകടനം മോശം ആയത്.ആദ്യ രണ്ട് കളികളേക്കാൾ ഞങ്ങൾക്ക് ഇന്നലെ ഊര്‍ജം കുറവ് ആയിരുന്നു.അവരെ തോൽപ്പിക്കാൻ ഞങ്ങള്‍ മികച്ച ഫോമിലായിരിക്കണം. ഞങ്ങൾ അങ്ങനെ ആയിരുന്നില്ല.” അദ്ദേഹം സ്പോര്‍ട്ടിനോട് പറഞ്ഞു.

Leave a comment