European Football Foot Ball Top News

ഇന്‍റര്‍ ലാസിയോ മല്‍സരം സമനിലയില്‍

October 5, 2020

ഇന്‍റര്‍ ലാസിയോ മല്‍സരം സമനിലയില്‍

സീസണിലെ ആദ്യ രണ്ട് പോയിന്റുകൾ ഇന്റർ മിലാനു നഷ്ട്ടപ്പെട്ടു. ഞായറാഴ്ച ലാസിയോ യുമായുള്ള മല്‍സരത്തില്‍  1-1 സമനിലയിൽ പിരിഞ്ഞു.ഇരു ടീമുകളിലെ ഓരോ താരത്തിനും റെഡ് കാര്‍ഡ് കാര്‍ഡ് കണ്ട് പുറത്തായത് മല്‍സരത്തിന് നാടകീയത സമ്മാനിച്ചു.

മല്‍സരത്തില്‍ 30 ആം മിനുട്ടില്‍ ലൗട്ടാരോ മാർട്ടിനെസ് നേടിയ ഗോളിന്‍റെ ബലത്തില്‍ ഇന്‍റര്‍ മിലാന് ലീഡ് ലഭിച്ചു.രണ്ടാം പകുതിയില്‍ 55 ആം മിനുട്ടില്‍ ഗോള്‍ നേടി സെർജ് മിലിങ്കോവിച്ച്-സാവിക് ആതിഥേയർക്ക് സമനില നൽകി.കഴിഞ്ഞ സീസണിൽ സെറി എയിലെ ടോപ് സ്കോററായ സിറോ ഇമ്മൊബൈൽ 70 മിനിറ്റിനുശേഷം ഇന്റർ മിഡ്ഫീൽഡർ അർതുറോ വിഡാലുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് റെഡ് കാര്‍ഡ് കണ്ട് പുറത്തായത് ലാസിയോക്ക് തിരിച്ചടി ആയി.86 ആം മിനുട്ടില്‍ ഇന്‍റര്‍ താരം സ്റ്റെഫാനോ സെന്‍സിയും പുറത്തായി.

Leave a comment