European Football Foot Ball Top News

ക്ലോപ്പിന് ഇനിയും ചെയ്യാനുണ്ട് കുറേ

October 5, 2020

ക്ലോപ്പിന് ഇനിയും ചെയ്യാനുണ്ട് കുറേ

ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി.പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ ഞായറാഴ്ച ആസ്റ്റൺ വില്ലയ്‌ക്കെതിരെ 7-2 എന്ന സ്കോറിനാണ് തോറ്റത്.ആദ്യ പകുതിയിൽ ഹാട്രിക്ക് നേടിയ ഒല്ലി വാട്ട്കിൻസിന്‍റെ പിന്‍ബലത്തില്‍ ആദ്യ പകുതി തീര്‍ന്നപ്പോള്‍ ആസ്റ്റന്‍ വില്ല 4-1 ന് മുന്നിലെത്തി.ഈ അടുത്തകാലത്തൊന്നും ലിവര്‍പൂളിന് ഇതുപോലെ ഒരു തോല്‍വി നേരിട്ടുകാണില്ല.

അവരുടെ സ്റ്റാര്‍ ഗോള്‍ കീപ്പര്‍ ആലിസണ്‍ ബേക്കര്‍ ഇല്ലാതെ ലിവര്‍പ്പൂള്‍ ബുദ്ധിമുട്ടുന്നു എന്നത് അറിയാം.എന്നാല്‍ ഇത്രക്ക് മാര്‍ജിനില്‍ ഉള്ള ഒരു തോല്‍വി അതും ആസ്റ്റണ്‍ വില്ലയെ പോലെ ഒരു ടീമിനോട് പ്രീമിയര്‍ ലീഗ് നില നിര്‍ത്താന്‍  ക്ലോപ്പിന് ഇനിയും കുറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കേണ്ടതുണ്ട്.റോസ് ബാര്‍ക്ലി,ജാക്ക് ഗ്രിയലിഷ് എന്നിവര്‍ ബാക്കിയുള്ള ഗോളുകള്‍ നേടിയപ്പോള്‍ സലാ രണ്ടാം ഗോള്‍ നേടി ലിവര്‍പൂളിന്റെ ഗോള്‍ ഡിഫറനസ് കുറച്ചു.

Leave a comment