European Football Foot Ball Top News

ലെവാൻഡോവ്സ്കി എന്ന ഒറ്റയാള്‍ പട്ടാളം

October 5, 2020

ലെവാൻഡോവ്സ്കി എന്ന ഒറ്റയാള്‍ പട്ടാളം

ബയേണ്‍ മ്യൂണിക്കിന് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഹെര്‍ത്ത ബെര്‍ലിനെതിരെ വിജയം.ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവാൻഡോവ്സ്കി നാല് ഗോളുകൾ നേടി സ്റ്റോപ്പേജ് ടൈം പെനാൽറ്റി ഉൾപ്പെടെ ആണ് താരം നാല് ഗോളുകള്‍ നേടിയത്.ഇതോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ബയേൺ ലീഗിൽ നാലാം സ്ഥാനത്തെത്തി.

രണ്ട്  ഗോളുകളുമായി ലെവാൻഡോവ്സ്കി ബയേണിനെ 2-0ന് മുന്നിലെത്തിച്ചു.സന്ദർശകർ ജോൺ കോർഡോബ, മാത്യൂസ് കുൻഹ എന്നിവരിലൂടെ തിരിച്ചടിച്ചു.രണ്ട് ഗോളുകള്‍ നേടി ഇരു ടീമുകളും സമനിലയില്‍ പിരിയുമെന്ന് തോന്നിച്ചെങ്കിലും 85 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി റോബർട്ട് ലെവാൻഡോവ്സ്കി വീണ്ടും മ്യൂണിക്ക് ഹീറോ ആയി.88 ആം മിനുട്ടില്‍ ഹെര്‍ത്ത താരം ആയ ജെസിക്ക് ഗങ്കം ഗോള്‍ നേടിയെങ്കിലും എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി മാറ്റി വിലപ്പെട്ട മൂന്ന് പോയിന്‍റുകള്‍ ആണ് റോബർട്ട് ലെവാൻഡോവ്സ്കി ബയേണിന് സമ്മാനിച്ചത്.

Leave a comment