European Football Foot Ball Top News

വിജയം കരസ്ഥമാക്കി റയല്‍ മാഡ്രിഡ്

October 5, 2020

വിജയം കരസ്ഥമാക്കി റയല്‍ മാഡ്രിഡ്

ഇന്നലെ നടന്ന മല്‍സരത്തില്‍ എതിരിലാത്ത രണ്ടു ഗോലിന്നു സിദാന്‍റെ റയല്‍ മാഡ്രിഡ് വിജയം കണ്ടു.ഇതോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.മാഡ്രിഡിന് വേണ്ടി വിനീഷ്യസ് ജൂണിയര്‍ കരീം ബെന്‍സേമ എന്നിവര്‍ ഓള്‍ നേടി.സ്കോര്‍ ഒന്നും നേടിയിലെങ്കിലും ലേവാന്തേ റയലിനെ പലപ്പോഴും വെള്ളം കുടിപ്പിച്ചിരുന്നു.മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസിന്‍റെ അഭാവം കളിയില്‍ കാണാന്‍ കഴിയുന്നുണ്ട്.റയല്‍ മിഡ്ഫീല്‍ഡ് പലപ്പോഴും തുറന്നിട്ട പോലെ ആയിരുന്നു.

ആദ്യ പകുതിയില്‍ വിനിഷ്യസ് ജൂണിയര്‍  റയലിന് വേണ്ടി മികച്ച ഒരു കേളിങ് ഷോട്ടോടെ ഓള്‍ നേടി.പതിനാറാം മിനുട്ടില്‍ ആയിരുന്നു അദ്ദേഹം  ഗോള്‍ നേടിയത്.ഒരു ഗോള്‍ വിജയം റയല്‍ കരസ്ഥമാക്കും എന്നിരിക്കെ ഫ്രഞ്ച് താരം കരീം ബെന്‍സേമ എക്സ്ട്രാ ടൈമില്‍ ഗോള്‍ നേടിയതോടെ മികച്ച ഒരു വിജയം റയലിന് സമ്മാനമായി ലഭിച്ചു.

 

 

 

Leave a comment