തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ട് മാഡ്രിഡ്
ഞായറാഴ്ച ഉച്ചയ്ക്ക് ലെവന്റേയിലേക്ക് പോകുമ്പോള്‍ റയൽ മാഡ്രിഡ് തുടർച്ചയായി മൂന്ന് ലാ ലിഗാ വിജയങ്ങൾ നേടാൻ ശ്രമിക്കും.ലോസ് ബ്ലാങ്കോസ് ഈ സീസണിൽ അവരുടെ മൂന്ന് ലീഗ് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുകൾ നേടി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.ലേവാന്തേയാകട്ടെ മൂന്ന് പോയിന്റുകൾ നേടി 13 ആം സ്ഥാനം കരസ്ഥമാക്കി.
സെപ്റ്റംബർ 13 ന് വലൻസിയയിൽ 4-2 തോൽവിയോടെ ലെവന്റെ തങ്ങളുടെ 2020-21 കാമ്പെയ്നിന് തുടക്കം കുറിച്ചു.രണ്ടാഴ്ചയ്ക്ക് ശേഷം മൂന്ന് പോയിന്റുകൾ ബോർഡിൽ ഉൾപ്പെടുത്തി ഒസാസുനക്കെതിരെ 3-1 ന് വിജയിച്ചു.ഫെബ്രുവരിയിൽ ഇരു ടീമുകളും അവസാനമായി കൊമ്പുകോർത്തിയപ്പോൾ ലേവാന്തേ മാഡ്രിഡിനെതിരെ 1-0 വിജയം രേഖപ്പെടുത്തി, മത്സരത്തിന്റെ 79 ആം മിനുട്ടിൽ ജോസ് ലൂയിസ് മൊറേൽസ് നേടിയ ഗോളിന്‍റെ പിന്‍ബലത്തില്‍ ആയിരുന്നു അവരുടെ വിജയം.മല്‍സരം ഇന്ത്യന്‍ സമയം ഏഴരക്കാണ് നടക്കുന്നത്.






































