ആറാം വിജയം ലക്ഷ്യമിട്ട് എസി മിലാന്‍
എസി മിലാൻ സാൻ സിറോയിൽ സ്പെഷയെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം രാത്രി ഒമ്പത് മണിക്കാണ് മല്‍സരം.ഈ സീസണിലെ ആദ്യ അഞ്ച് കളികളിൽ എസി മിലാന്‍ ജയം കണ്ടിരുന്നു.മിലാൻ vs സ്പെഷ്യ മല്‍സരത്തിൽ തുടർച്ചയായ ആറാം ജയം സ്റ്റെഫാനോ പിയോളി പ്രതീക്ഷിക്കുന്നു.ക്യാപ്റ്റൻ അലസ്സിയോ റൊമാഗ്നോളി ബാക്കി ടീമിനൊപ്പം പരിശീലനത്തിനായി മടങ്ങിയെത്തിയെങ്കിലും അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം മാത്രമാണ് അദ്ദേഹം കളിക്കാൻ തുടങ്ങുക.
അതിനാൽ സ്റ്റെഫാനോ പിയോളിക്ക് പ്രതിരോധത്തിൽ മറ്റ് മാർഗമില്ല, സമീപകാല ഗെയിമുകളിൽ കണ്ട അതേ ബാക്ക് ലൈന്‍ ഈ മല്‍സരത്തിലും അണിനിരന്നേക്കും.കെജറും ഗബ്ബിയയും എസി മിലാന്‍ സെന്‍ട്രല്‍ ഡിഫന്‍സ് കവര്‍ ചെയ്യുമ്പോള്‍ തിയോ ഹെർണാണ്ടസും ഡേവിഡ് കാലാബ്രിയയും വിങ്ങ് ബാക്ക് പൊസിഷന്‍സ് റോള്‍ ഏറ്റെടുക്കും.






































