European Football Foot Ball Top News

ലെസ്റ്റര്‍ സിറ്റിക്ക് നാലാം വിജയം ലക്ഷ്യം

October 4, 2020

ലെസ്റ്റര്‍ സിറ്റിക്ക് നാലാം വിജയം ലക്ഷ്യം

വെസ്റ്റ് ഹാം യുണൈറ്റഡിനെ ഞായറാഴ്ച കിംഗ് പവർ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുമ്പോൾ മുന്‍ പ്രീമിയർ ലീഗ് നേതാക്കളായ ലെസ്റ്റർ സിറ്റി ഈ സീസണിൽ 100% വിജയം തുടരാന്‍ പോരാടും.കഴിഞ്ഞ വാരാന്ത്യത്തിൽഇരു ടീമുകളും വിജയം നേടിയുള്ള വരവാണ്.ലെസ്റ്റർ മാഞ്ചസ്റ്റർ സിറ്റിയെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ തോൽപ്പിക്കുകയും വെസ്റ്റ് ഹാം വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ ഞെട്ടിക്കുകയും ചെയ്തു.

കഴിഞ്ഞ വാരാന്ത്യത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നടന്ന 5-2 വിജയം കൊണ്ട് പ്രീമിയര്‍ ലീഗില്‍ പുതിയ എതിരാളികള്‍ ഉടലെടുത്തു എന്നു മനസിലാക്കാം.മൂന്നിൽ നിന്ന് മൂന്ന് വിജയങ്ങളുമായി അവർ പട്ടികയിൽ ഒന്നാമതെത്തുക മാത്രമല്ല, ഈ മൂന്ന് മല്‍സരങ്ങളിലും 12 ഗോളുകള്‍ നേടിയിട്ടുണ്ട്.പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ക്ലബ് ആണ് ലെസ്റ്റര്‍ സിറ്റി.ഇന്ത്യന്‍ സമയം  വൈകീട്ട് നാലരക്കാണ് മല്‍സരം.

Leave a comment