നാലടിച്ച് ബോറൂസിയ
ഇന്നലെ നടന്ന മല്‍സരത്തില്‍ ഫ്രെയ്ബര്‍ഗിനെ നാല് ഗോളിന് എതിരിലാതെ ബോറൂസിയ കീഴ്പ്പെടുത്തി.ബോറൂസിയക്ക് വേണ്ടി ഏര്‍ലിങ് ഹാലണ്ട് ഇറാറ്റ ഗോളുകള്‍ നേടി,എമ്രി കാന്‍,ഫെലിക്സ് പാസ്ലാക്ക് എന്നിവരുടെ ഗോളും കൂടി ആയതോടെ മികച്ച വിജയം നേടി ഡോര്‍ട്ട്മുണ്ട്.17 വയസുള്ള അമേരിക്കന്‍ താരമായ റെയ്ന സാഞ്ചോയുടെ അഭാവത്തിൽ മൂന്ന് അസിസ്റ്റുകൾ നൽകി അവസരം മുതലെടുത്തു.
കഴിഞ്ഞയാഴ്ച ഓഗ്സ്ബർഗിനോട് തോറ്റതിന് ശേഷവും ജർമ്മൻ സൂപ്പർ കപ്പിൽ ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടതിന് ശേഷവും ബോറൂസിയ മൂന്ന് മത്സരങ്ങളിൽ നേടിയ ആദ്യ വിജയമാണിത്.മല്‍സരത്തില്‍ ട്രാക്കില്‍ എത്താന്‍ ഡോര്‍ട്ട്മുണ്ടിന് അര മണിക്കൂറോളം സമയം വേണ്ടി വന്നു.ആദ്യ ഗോള്‍ ഹാലണ്ട് നേടിയത് 31 ആം മിനുട്ടില്‍ ആണ് അതിനു വഴിയൊരുക്കിയത് ജിയോവാനി റെയ്നയും.






































