ഇരട്ട ഗോള്‍ നേടി ജയിംസ് നാലാം വിജയം സ്വന്തമാക്കി എവര്ട്ടന്
ജെയിംസ് റോഡ്രിഗസ് രണ്ട് ഗോളുകൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് നല്‍കുകയും ചെയ്തപ്പോള്‍ എവർട്ടൺ ബ്രൈടൺ & ഹോവ് അൽബിയോണിനെ 4-2 ന് പരാജയപ്പെടുത്തി.പ്രീമിയർ ലീഗ് സീസണിലെ ആദ്യ നാല് മത്സരങ്ങളിൽ ഗോൾ നേടിയ എവർട്ടണിന്റെ ആദ്യ കളിക്കാരനായി ഡൊമിനിക് കാൽവർട്ട്-ലെവിൻ.
ഫലം നാല് കളികളിൽ നിന്ന് പരമാവധി 12 പോയിന്റുമായി എവർട്ടൺ ലീഗിൽ ഒന്നാമതെത്തി,ചാമ്പ്യൻമാരായ ലിവർപൂളിനും ലീസസ്റ്റർ സിറ്റിയേക്കാൾ മൂന്ന് പോയിന്റുകളുടെ ലീഡ്. ഇരുവരും എവര്ട്ടനേക്കാള് ഒരു കളി കുറച്ചാണ് കളിച്ചിട്ടുളത്ത്.16 മിനുട്ടില്‍ ആദ്യ ഗോള്‍ നേടി ഏവര്ട്ടനു ലീഡ് നേടി കൊടുത്തു കാൽവർട്ട്-ലെവിൻ.എന്നാല്‍ 41 ആം മിനുട്ടില്‍ ഗോള്‍ തിരിച്ചടിച്ച് നീല്‍ മോപായ് ബ്രൈട്ടന് സമനില നേടി കൊടുത്തു.എക്സ്ട്രാ ടൈമില്‍ മുന്‍ ബാഴ്സലോണ താരം ആയ യേരി മിന ഗോള്‍ നേടിയതോടെ ലീഡ് വീണ്ടും എവര്‍ട്ടന്റെ പക്കല്‍ ആയി.രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ നേടി ജയിംസ് വീണ്ടും അഞ്ചലോട്ടിയുടെ പ്രതീക്ഷ കാത്തു.






































