European Football Foot Ball Top News

ആധികാരിക വിജയം നേടി ചെല്‍സി

October 3, 2020

ആധികാരിക വിജയം നേടി ചെല്‍സി

തങ്ങളുടെ ഹോം സ്റ്റേഡിയമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ എതിരിലാത്ത നാല് ഗോളുകളുടെ വിജയം ക്രിസ്റ്റല്‍ പാലസിനെതിരെ  നേടി ചെല്‍സി.അങ്ങനെ ഒരു അവിസ്മരണീയ മല്‍സരത്തില്‍ അരങ്ങേറ്റം ക്കാന്‍ ഉള്ള ഭാഗ്യം ബെൻ ചിൽവെലിന് ലഭിച്ചു.ചെല്‍സിക്ക് വേണ്ടി ബെന്‍ ചില്‍വെല്‍,കര്‍ട്ട് സൌമ എന്നിവര്‍ ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ജോര്‍ജിഞ്ഞോ ഇരട്ട ഗോളുകള്‍ നേടി ചെല്‍സിയുടെ ലീഡ് നില ഉയര്‍ത്തി.

ആദ്യ പകുതി ഗോള്‍ രഹിതം ആയിരുന്നു.50 ആം മിനുട്ടില്‍ ആണ് ബെന്‍ ചില്‍വെല്‍ ആദ്യ ഗോള്‍ നേടിയത്.അരങ്ങേറ്റത്തിൽ സ്കോർ ചെയുകയും അസിസ്റ്റും നല്‍കിയ ബെന്‍ ചില്‍വെല്‍ ആണ് മാൻ ഓഫ് ദ മാച്ച്.കളിക്കുശേഷം ബിടി സ്‌പോർട്ടിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു: “ഇത് ഒരു മികച്ച ടീം പ്രകടനമായിരുന്നു, എന്റെ പ്രകടനത്തിൽ ഞാൻ വളരെ സന്തുഷ്ടനാണ്.

Leave a comment