ആദ്യ വിജയം ലക്ഷ്യമാക്കി റോമ ഉഡിനീസ് ടീമുകള്‍
ശനിയാഴ്ച ഡാസിയ അരീനയിൽ ഇരു ടീമുകളും കൊമ്പുകോർക്കുമ്പോൾ മൂന്നാം മല്‍സരത്തില്‍ ഉഡീനിസും റോമയും സീരി എ സീസണിലെ ആദ്യ വിജയങ്ങൾ സ്വന്തമാക്കാന്‍ പോരാടും.ഉഡിനീസ് വെറോണയോടും സ്പെസിയ കാൽസിയോയോടും പരാജയം നേരിട്ടുള്ള വരവാണ്.അതേസമയം വെറോണയോട് തോറ്റതിന് ശേഷം യുവെന്റസിനെതിരെ റോമ സമനില നേടി.
ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടേക്കാലിന് ആണ് ഫ്രീയൂളി സ്റ്റേഡിയത്തില്‍ ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.റോമക്കെതിരെ വിജയം നേടാന്‍ ഉഡിനീസിന് സാധ്യത കുറവ് ആണെങ്കിലും മികച്ച ഫോമില്‍ അല്ല റോമയും ഇപ്പോള്‍.കഴിഞ മല്‍സരത്തില്‍ യുവന്റസിനെ സമനിലയില്‍ തളച്ചെങ്കിലും ഇനിയും വിജയം നേടാന്‍ ആയിലെങ്കില്‍ റോമ പരിശീലകന് പൌലോ ഫോണ്ഷേകാസിന് സമ്മര്‍ദം അനുഭവപ്പെടും.പോയിന്റ് പട്ടികയില്‍ പതിനാറാം സ്ഥാനത് റോമയും പതിനെട്ടാം സ്ഥാനത്തുമാണ് ഉഡിനീസ് ഇപ്പോള്‍.






































