അത്ലറ്റിക്കോ മാഡ്രിഡ് വിയാറയലിനെ നേരിടും.
ശനിയാഴ്ച നടക്കാന്‍ പോകുന്ന ഷോഡൗണിനായി വില്ലാറിയലിനെ വാണ്ട മെട്രോപൊളിറ്റാനോയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ അറ്റ്ലെറ്റിക്കോ മാഡ്രിഡ് ലാ ലിഗയിലെ വിജയ വഴികളിലേക്ക് മടങ്ങാൻ ശ്രമിക്കും.കഴിഞ്ഞ മല്‍സരത്തില്‍ ഹുയാസ്കയോട് 0-0ന് സമനിലയിൽ പിരിഞ്ഞ അത്ലറ്റികൊ മാഡ്രിഡ് നേരിടാന്‍ പോകുന്നത് സീസണിലെ നാലാം മത്സരത്തിൽ അലാവസിനെതിരെ 3-1 നു കൈവരിച്ച വിയാറയലിന് എതിരെയാണ്.
2020-21 കാമ്പെയ്‌നിന്റെ ഉദ്ഘാടന മത്സരത്തിൽ ഗ്രാനഡയെ 6-1 ന് തോൽപ്പിച്ചതിന് ശേഷം, ബുധനാഴ്ച വൈകുന്നേരം പുതുതായി സ്ഥാനക്കയറ്റം ലഭിച്ച ഹുയാസ്കയോട് സമനില വഴങ്ങിയതിന് ആരാധകര്‍ നീരസത്തില്‍ ആണ്.റയല്‍ മാഡ്രിഡ്,ബാഴ്സലോണ എന്നിവര്‍ ശരാശരിയിലും താഴെ മാത്രം പോരുന്ന പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ ലീഗ് കിരീടം അത്ലറ്റിക്കോ നേടാന്‍ സാധ്യത അവര്‍ കല്‍പ്പിക്കുന്നുണ്ട്.ഇന്ത്യന്‍ സമയം ഏഴരക്ക് ആണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്.






































