European Football Foot Ball Top News

ആങ്കേഴ്സിനെ പരാജയപ്പെടുത്തി പിഎസ്ജി

October 3, 2020

ആങ്കേഴ്സിനെ പരാജയപ്പെടുത്തി പിഎസ്ജി

ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് വിജയം നേടി പിഎസ്ജി.ആദ്യ രണ്ടു മല്‍സരത്തില്‍ തോല്‍വി നേരിട്ട പിഎസ്ജി ഈ വിജയത്തോടെ തങ്ങളെ സംശയിച്ചവര്‍ക്കുള്ള മറുപടി നല്‍കിയിരിക്കുകയാണ്.പിഎസ്ജിക്ക് വേണ്ടി നേയ്മര്‍ ഇരട്ട ഗോള്‍ നേടി ജൂലിയന്‍ ഡ്രാക്സ്ളര്‍,കൈലിയാന്‍ എമ്പാപേ,ആലേസാന്ദ്രോ ഫ്ലോറെന്‍സി,ഇതിറീസ ഗയ് എന്നിവരും ഗോള്‍ നേടിയതോടെ പിഎസ്ജിയുടെ സ്കോര്‍ ലൈന്‍ പൂര്‍ത്തിയായി.അങ്കേഴ്സിന് വേണ്ടി ഇസ്മൈല്‍ ട്രവോറെ ഒരു ഗോള്‍ നേടി.

മല്‍സരത്തില്‍ പിഎസ്ജി വിജയം നേടിയതോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടി.ഇതോടെ കോച്ച് തോമസ്ന് ടുഷലിന് ഇത്രയും കാലം ഉള്ള സമ്മര്‍ദത്തിന് ഒരറുതി വന്നിട്ടുണ്ടാകും.ലീഗില്‍ അടുത്ത മല്‍സരത്തില്‍ പിഎസ്ജി പോയിന്‍റ് പട്ടികയില്‍ പതിനാലാം സ്ഥാനത്തുള്ള നൈംസിനെ നേരിടും.

Leave a comment