European Football Foot Ball Top News

ബയേണിനെ പിന്തള്ളി ഡെസ്റ്റിനെ സൈന്‍ ചെയ്തു ബാഴ്സ

October 1, 2020

ബയേണിനെ പിന്തള്ളി ഡെസ്റ്റിനെ സൈന്‍ ചെയ്തു ബാഴ്സ

അജാക്സ് താരം സെർജിനോ ഡെസ്റ്റിന്റെ സൈന്‍ ചെയ്തതായി ബാഴ്‌സലോണ സ്ഥിരീകരിച്ചു.കൊറോണ വൈറസ് പാൻഡെമിക് മൂലം അവതാളം ആയ സീസണില്‍ തന്‍റെ പ്രകടന മികവ് കൊണ്ട് യൂറോപ്പിലെ ഹോട്ട് പിക്ക് താരം ആയി യുവ അമേരിക്കന്‍ ഫൂട്ബോളര്‍.ബാഴ്സയും നിലവിലെ ജർമ്മൻ, യൂറോപ്യൻ ചാമ്പ്യൻമാരും താരത്തിന് വേണ്ടി മാര്‍ക്കറ്റില്‍ കുറെ മാസങ്ങളായി ചിലവഴിച്ചിരുന്നു.

“ബാഴ്‌സലോണയും അയാക്സും സെർജിനോ ഡെസ്റ്റിന്റെ കൈമാറ്റത്തിനായി ധാരണയിലെത്തി.ട്രാന്‍സ്ഫര്‍ ചിലവ്  21 ദശലക്ഷം യൂറോയും അഞ്ച് ദശലക്ഷം വേരിയബിളുകളുമാണ് ഡീല്‍.2024-25 സീസണിന്റെ അവസാനം വരെ അടുത്ത അഞ്ച് സീസണുകളിൽ കളിക്കാരൻ കരാർ ഒപ്പിടും, വാങ്ങൽ ക്ലോസ് 400 ദശലക്ഷം യൂറോയായി നിശ്ചയിക്കും.”ബാഴ്സയുടെ ഒഫീഷ്യല്‍ സൈറ്റില്‍ സ്റ്റേറ്റ്മെന്‍റ് ആണിത്.ഒരുപോലെ അറ്റാക്കിങ്ങും ഡിഫന്‍സും ചെയ്യാന്‍ കെല്‍പ്പുള്ള താരം ഭാവിയില്‍ മികച്ച ഫൂട്ബോളര്‍ ആകുമെന്നാണ് പണ്ഡിറ്റുകളുടെ വിലയിരുത്തല്‍.

Leave a comment