European Football Foot Ball Top News

ബെയിലിന്റെ വരവ് എന്ത് കൊണ്ടും നല്ലത് എന്ന് ഗിഗ്സ്

October 1, 2020

ബെയിലിന്റെ വരവ് എന്ത് കൊണ്ടും നല്ലത് എന്ന് ഗിഗ്സ്

ഗാരെത് ബേൽ റയൽ മാഡ്രിഡ് വിട്ട് ടോട്ടൻഹാമിലേക്ക്   മടങ്ങുന്നത് എല്ലാവർക്കുമുള്ള ഒരു നല്ല നീക്കമാണെന്ന് വെയിൽസ് ബോസ് റയാൻ ഗിഗ്സ് പറയുന്നു.കഴിഞ്ഞ ഏഴുവർഷമായി സാന്റിയാഗോ ബെർണബ്യൂവിൽ ചെലവഴിച്ച താരം തന്‍റെ തീരുമാനത്തിലൂടെ എവിടെവച്ചോ  നഷ്ട്ടപ്പെട്ട  ഫോം തിരിച്ചെടുക്കല്‍ ആയിരിക്കും ലക്ഷ്യം.അതിനു പറ്റിയ അന്തരീക്ഷം ആണ് ടോട്ടന്‍ഹാമില്‍.സപ്പോര്‍ട്ട് നല്‍കാന്‍ ലോകോത്തര നിലവാരമുള്ള കോച്ച് ജോസ് മോറിഞ്ഞോയും.

മാഡ്രിഡിൽ കളിച്ചതിനേക്കാൾ പതിവായി അദ്ദേഹം ഇവിടെ  കളിക്കും. ഗാരെത്തിനായുള്ള ഒരു നല്ല നീക്കമാണിതെന്ന് ഞാൻ കരുതുന്നു,സ്പര്‍സിനും പ്രീമിയർ ലീഗിനും ഈ ട്രാന്‍സ്ഫര്‍ ഉപകരിക്കും. ഇതുപോലുള്ള ഒരാളെ ഞങ്ങൾക്ക് ഓരോ ആഴ്ചയും കാണാൻ കഴിയും എന്നത് ഞങ്ങളുടെ ഭാഗ്യം ആണ്.”ഗിഗ്സ് സ്കൈ സ്പോര്‍ട്ട്സിനോട് പറഞ്ഞു.

Leave a comment