എവേ മാച്ചിന് ഒരുങ്ങി ബാഴ്സലോണ
ആദ്യ മല്‍സരത്തില്‍ വിജയത്തോടെ മികച്ച തുടക്കം സീസണില്‍ കാഴ്ച്ച വച്ച ബാഴ്സക്ക് ഇന്ന് അഗ്നിപരീക്ഷ.പൊതുവേ എവേ മാച്ചില്‍ കാലിടറുന്ന ബാഴ്സ ഇന്നതെ മല്‍സരത്തില്‍ ചരിത്രം ആവര്‍ത്തിക്കുമോ എന്നത് കണ്ടറിയണം.ഇന്ന് രാത്രി ഇന്ത്യന്‍ സമയം 1 മണിക്ക് ആണ് മല്‍സരം.എതിരാളികള്‍ ശക്തര്‍ ആയ സെല്‍റ്റ വിഗോയും.സെല്‍റ്റ ഹോം ഗ്രൌണ്ടായ ബലായ്ഡോസ് സ്റ്റേഡിയത്തില്‍ ബാഴ്സ എങ്ങനെ പ്രതികരിക്കും എന്നത് ഇന്നതെ ആരാധകരുടെ ആവേശം കൂട്ടും.
ഇതുവരെ ലീഗില്‍ ഒരു ജയവും രണ്ട് സമനിലയും നേടി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് സെല്‍റ്റ വിഗോ.ഇന്നതെ മല്‍സരത്തില്‍ ആദ്യ ഇലവനില്‍ കോമാന്റെ ടീമില്‍ ഇടം നേടാന്‍ ആരൊക്കെയാണ് സാധ്യത എന്നതിന് ഒരുറപ്പും ഇല്ല.കഴിഞ്ഞ മല്‍സരത്തിലെ താരമായ അന്‍സു ഫാറ്റിയോ അതോ ഉസ്മാന് ഡെംബേലെയോ ടീംല്‍ കോമാന് ഇടം നല്‍കുക എന്ന ആശയകുഴപ്പം കൊമാന് ഉണ്ടായേക്കാം.






































