European Football Foot Ball Top News

ഡിഎഫ്ബി സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്

September 30, 2020

ഡിഎഫ്ബി സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്

കോച്ച് ഹാന്‍സി ഫ്ലിക്കിന് പലതും തെളിയിക്കാന്‍ ഉണ്ടാകും.കഴിഞ്ഞ മല്‍സരത്തില്‍ ഹോഫന്‍ഹെയിമിനോട് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ട മ്യൂണിക്ക് ഊതി വീര്‍പ്പിച്ച പൊളം അല്ല തങ്ങള്‍ എന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് കിട്ടിയ നല്ലൊരു അവസരമാണ് ഇത്.ഇന്ന് രാത്രി പന്ത്രണ്ട് മണിക്ക് ബയേണ്‍ മ്യൂണിക്ക് സ്റ്റേഡിയമായ അലിയന്‍സ് അരീനയില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.

എതിരാളികള്‍ തങ്ങളുടെ ചിരവൈരികള്‍ ആയ ബോറൂസിയ ഡോര്‍ട്ട്മുണ്ട് ആണ്.കഴിഞ്ഞ മല്‍സരത്തില്‍ ഒഗ്സ് ബര്‍ഗിനെതിരെ എതിരിലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയം എറ്റ് വാങ്ങിയാണ് ഡോര്‍ട്ട്മുണ്ട് വരുന്നത്.ഇരു ടീമുകളും ഇന്നതെ മല്‍സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കില്ല.കഴിഞ്ഞ സീസണിലെ ഡിഎഫ്ബി കപ്പ് നേടിയത് ഡോര്‍ട്ട്മുണ്ട് ആയിരുന്നു.മ്യൂണിക്കിനെ എതിരിലാത്ത രണ്ട് ഗോളിനാണ് അന്നവര്‍ പരാജയപ്പെടുത്തിയത്.

Leave a comment