European Football Foot Ball Top News

വിജയം തുടര്‍ കഥയാക്കാന്‍ എവര്‍ട്ടണ്‍

September 30, 2020

വിജയം തുടര്‍ കഥയാക്കാന്‍ എവര്‍ട്ടണ്‍

വെസ്റ്റ് ഹാം യുണൈറ്റഡ് തങ്ങളുടെ 2020/21 കാരാബാവോ കപ്പ് യാത്ര തുടരുന്നു. ബുധനാഴ്ച വൈകുന്നേരം ഗുഡിസൺ പാർക്കില്‍ വച്ച് എവർട്ടണിനെ നേരിടാൻ ഒരുങ്ങുകയാണ് വെസ്റ്റ് ഹാം.ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തില്‍ വിജയം നേടിയുള്ള വരവാണ്.

വൂള്‍വ്സിനെ എതിരിലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ വെസ്റ്റ് ഹാം ഈ വരുന്ന മല്‍സരത്തെ വലിയ പ്രതീക്ഷയോടെ ആയിരിക്കും സമീപിക്കുക.ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആണ് എവര്‍ട്ടന്‍ പരാജയപ്പെടുത്തിയത്.എവർട്ടൺ വിംഗർ തിയോ വാൽക്കോട്ട് ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കുമെന്ന  പ്രതീക്ഷയിലാണ് എവര്‍ട്ടണ്‍ ആരാധകര്‍.മുൻ ആഴ്സണൽ കളിക്കാരന്  ഈ സീസണിൽ പ്രീമിയർ ലീഗിൽ എവര്‍ട്ടണ്‍ ലൈനപ്പില്‍  ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല.മാനേജർ കാർലോ അൻചലോട്ടിക്ക് താരത്തിനെ നല്‍കാന്‍ താല്‍പര്യവും ഇല്ല.

Leave a comment