European Football Foot Ball Top News

അതേ ടീം അതേ സ്റ്റേഡിയം വേറെ ലീഗ്

September 30, 2020

അതേ ടീം അതേ സ്റ്റേഡിയം വേറെ ലീഗ്

കഴിഞ്ഞ മല്‍സരത്തില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ബ്രൈട്ടനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജായപ്പെടുത്തിയിരുന്നു.നാളെ രാവിലെ 12:15 നു ഇരു ടീമുകളും കഴിഞ്ഞ മല്‍സരം നടന്ന  അതേ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും ഇത്തവണ ഇഎഫ്എല്‍ കപ്പിന് വേണ്ടിയാണ് എന്ന് മാത്രം.എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍ട്ടിയിലൂടെ ആണ് യുണൈറ്റഡ് കഴിഞ്ഞ തവണ വിജയം സ്വന്തമാക്കിയത്.

ഇഎഫ്എല്‍ തേര്‍ഡ് റൌണ്ടില്‍ ലൂട്ടോണ്‍ സിറ്റിയെ എതിരിലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് റൌണ്ട് ഓഫ് 16 ലേക്ക് എത്തിയത്.കഴിഞ്ഞ മല്‍സരത്തില്‍ ബ്രൈട്ടനെ നേരിട്ട അതേ ടീമിനെ കൊണ്ട് തന്നെ ആയിരിക്കും ഇന്നും യുണൈറ്റഡ് ഗ്രൌണ്ടില്‍ ഇറങ്ങുക എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നുണ്ട്.പാസ്കല്‍ ഗ്രോസില്‍ ആയിരിക്കും ബ്രൈട്ടന്‍റെ എല്ലാ പ്രതീക്ഷകളും.

Leave a comment