European Football Foot Ball Top News

കീനിന്‍റെ അഭിപ്രായത്തില്‍ നീരസപ്പെട്ട് ക്ലോപ്പ്

September 29, 2020

കീനിന്‍റെ അഭിപ്രായത്തില്‍ നീരസപ്പെട്ട് ക്ലോപ്പ്

തിങ്കളാഴ്ച ആഴ്സണലിനെതിരെ ലിവർപൂൾ 3-1 ന് ജയിച്ചതിന് ശേഷം ക്ലോപ്പ് സ്വന്തം ടീമിനെ എത്ര മാത്രം ബഹുമാനിക്കുന്നു എന്ന്  കാണിച്ചു.തന്റെ ടീമിൽ നിന്നുള്ള ഒന്നോ രണ്ടോ പ്രതിരോധ പിഴവുകള്‍ ക്ലോപ്പിന് അതൃപ്തിയുണ്ടായിരിക്കാമെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കീൻ അഭിപ്രായപ്പെട്ടു.ആൻഡി റോബർ‌ട്ട്സന്റെ  തെറ്റ് ആഴ്സണലിന് തുടക്ക ഗോള്‍ നേടാന്‍ അനുവദിച്ചിരുന്നു.

സ്കൈ സ്പോര്‍ട്ട്സ് നടത്തിയ അഭിമുഘത്തില്‍ റോയ് കീനുമായി സംസാരിച്ച ക്ലോപ്പ് ഒന്നോ രണ്ടി പ്രശ്നങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ടീം മികച്ച പ്രകടനം കാഴ്ച്ച വച്ചു എന്ന് കീന്‍ പറഞ്ഞത് ക്ലോപ്പിനെ പ്രകോപിപ്പിച്ചു.”താങ്കള്‍ പറഞ്ഞത് ഞാന്‍ കേട്ടു,നിങ്ങള്‍ പറഞ്ഞത് വേറെ ഏതെങ്കിലും ഗെയിമിനെ കുറിച്ച് ആണോ,ഈ ഗെയിം ആയിരിക്കില്ല.ഗെയിം തുടങ്ങിയ സെക്കന്‍ഡ് മുതല്‍ ഞങ്ങള്‍ മികച്ച ഫോം കാഴ്ച്ച വച്ചു.നൂറു ശതമാനം ശ്രദ്ധ പുലര്‍ത്താന്‍ ഞങ്ങളുടെ താരങ്ങള്‍ക്ക് പറ്റി.”എന്ന് ക്ലോപ്പ് മറുപടി പറഞ്ഞു.

Leave a comment